
മഞ്ഞു മാസം,കുളിരുള്ള മാസം
അതാണെനിക്ക് ഡിസംബര്‍
മറ്റൊരു ഋതുവിലും കാണാത്ത
സൌന്ദര്യമാണ് ഡിസംബറിലെ രാത്രികള്‍ക്ക്
ഈ രാത്രികളെ ഇത്രയധികം
ഹൃദ്യമാക്കുന്നത് നിലാവാണ്
തെങ്ങോലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന
ഈറന്‍ നിലാവ്
മേഘങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന
രാത്രിയിലും ഭൂമിയെ നഗ്നമാക്കുന്ന
പൂനിലാവ്.
No comments:
Post a Comment