
ഇലകളെ തഴുകി കടന്നു വരുന്ന
കാറ്റിനു എന്ത് സൌന്ദര്യമാണ്
ഇലകളെ തൊട്ടുണര്‍ത്തുക മാത്രമല്ല
അത് എന്നെയും അനുഭൂതിയിലാഴ്ത്തുന്നു
ഉച്ചസമയം വീശിയടിക്കുന്ന കാറ്റിനു
ഒരു താരാട്ടിന്റെ ഭാവമാണുള്ളത്
ആ താരാട്ടു പാട്ടില്‍ ഞാന്‍ ലയിക്കുമ്പോള്‍
ഉറക്കം എന്റെ കണ്ണുകളെ മൂടുന്നുണ്ടാവും
No comments:
Post a Comment