
ഭൂമിയെ ഈറനണിയിക്കുന്ന,
മനസ്സിനെ ഉന്മാദത്തിലാക്കുന്ന,
പ്രകൃതിയുടെ വരദാനമാണ് മഴ
മഴ കാത്തിരിക്കുമ്പോള്‍ അകലെ നിന്നുള്ള
മഴയുടെ തുടികൊട്ട് കേള്‍ക്കാം
പിന്നെയത് ഉത്സവമേളം മുറുകുന്നത് പോലെ
ആരോഹണതിലെക്കുള്ള പ്രയാണമാകുന്നു
മഴയില്‍ കൊച്ചു കളിവള്ളങ്ങളുണ്ടാക്കി
ഒഴുക്കി വിട്ടതോര്‍ക്കുന്നു
പുതിയ കുട ചൂടാന്‍ മഴയ്ക്കായി കാത്തിരുന്ന
കുട്ടിക്കാലമോര്‍മ്മ വരുന്നു
ഇന്നിപ്പോള്‍ ആ ഓര്‍മ്മകളൊക്കയും
താലോലിക്കുവാന്‍ ഞാന്‍ മഴക്കായി കാത്തിരിക്കുന്നു.
No comments:
Post a Comment