Tuesday, October 6, 2009

മഴ

























ഭൂമിയെ ഈറനണിയിക്കുന്ന,

മനസ്സിനെ ഉന്മാദത്തിലാക്കുന്ന,

പ്രകൃതിയുടെ വരദാനമാണ് മഴ

മഴ കാത്തിരിക്കുമ്പോള്‍ അകലെ നിന്നുള്ള

മഴയുടെ തുടികൊട്ട് കേള്‍ക്കാം

പിന്നെയത് ഉത്സവമേളം മുറുകുന്നത് പോലെ

ആരോഹണതിലെക്കുള്ള പ്രയാണമാകുന്നു

മഴയില്‍ കൊച്ചു കളിവള്ളങ്ങളുണ്ടാക്കി

ഒഴുക്കി വിട്ടതോര്‍ക്കുന്നു

പുതിയ കുട ചൂടാന്‍ മഴയ്ക്കായി കാത്തിരുന്ന

കുട്ടിക്കാലമോര്‍മ്മ വരുന്നു

ഇന്നിപ്പോള്‍ ആ ഓര്‍മ്മകളൊക്കയും

താലോലിക്കുവാന്‍ ഞാന്‍ മഴക്കായി കാത്തിരിക്കുന്നു.


നിലാവ്





മഞ്ഞു മാസം,കുളിരുള്ള മാസം
അതാണെനിക്ക് ഡിസംബര്‍
മറ്റൊരു ഋതുവിലും കാണാത്ത
സൌന്ദര്യമാണ് ഡിസംബറിലെ രാത്രികള്‍ക്ക്
ഈ രാത്രികളെ ഇത്രയധികം
ഹൃദ്യമാക്കുന്നത്‌ നിലാവാണ്‌
തെങ്ങോലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന
ഈറന്‍ നിലാവ്
മേഘങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന
രാത്രിയിലും ഭൂമിയെ നഗ്നമാക്കുന്ന
പൂനിലാവ്‌.

കാറ്റ്



ഇലകളെ തഴുകി കടന്നു വരുന്ന

കാറ്റിനു എന്ത് സൌന്ദര്യമാണ്

ഇലകളെ തൊട്ടുണര്‍ത്തുക മാത്രമല്ല

അത് എന്നെയും അനുഭൂതിയിലാഴ്ത്തുന്നു

ഉച്ചസമയം വീശിയടിക്കുന്ന കാറ്റിനു

ഒരു താരാട്ടിന്റെ ഭാവമാണുള്ളത്

ആ താരാട്ടു പാട്ടില്‍ ഞാന്‍ ലയിക്കുമ്പോള്‍

ഉറക്കം എന്റെ കണ്ണുകളെ മൂടുന്നുണ്ടാവും

പുഴ


ഇവിടൊരു പുഴയുണ്ടായിരുന്നു
അതില്‍ നിലയ്ക്കാത്ത ഒഴുക്കുണ്ടായിരുന്നു
പുഴയുടെ കരകളില്‍ ജീവനുണ്ടായിരുന്നു
ആ ജീവിതങ്ങളില്‍ പ്രകൃതിയുടെ സ്പന്ദനമുനണ്ടായിരുന്നു
എന്റെ നാടിന്‍റെ സൌന്ദര്യമായിരുന്നു പുഴ
പുഴയുടെ തീരങ്ങളില്‍ എഴുത്തുകാര്‍ പിച്ച വെച്ചിരുന്നു
കലി കൊണ്ട മനുഷ്യര്‍ മുഖം നോക്കാതെ ഭോഗിക്കുന്നു
ഭോഗാസക്തി പൂണ്ട അവര്‍, പിന്നെ പുഴയെയും.
പുതുതലമുറയെ നോക്കി ഞാന്‍ പറഞ്ഞു
ഇവിടൊരു പുഴയുണ്ടായിരുന്നു .